മാസപ്പടി കേസിൽ വീണയ്ക്ക് എതിരെ തെളിവ് തേടി ഇ ഡി. എസ്എഫ്ഐഒ കസ്റ്റഡിയിൽ എടുത്ത രേഖകൾക്കായി കോടതിയെ സമീപിച്ചു. എറണാകുളം പിഎംഎൽഎ കോടതിയെയാണ് ഇഡി സമീപിച്ചത്. 134 രേഖകൾ വേണമെന്നാണ് ഹർജി പറയുന്നത്. വീണയും സിഎംആർഎല്ലും തമ്മിലുണ്ടാക്കിയ 2016 ലെ കരാർ, എക്സാലോജിക്കും സിഎംആർഎല്ലും 2017 ൽ ഉണ്ടാക്കിയ കരാർ, എക്സലോജിക് ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ്, വീണയുടെ ഐടി റിട്ടേൺ വിശദാംശങ്ങൾ, എംപവർ ഇന്ത്യ കാപ്പിറ്റൽ കമ്പനി ലോൺ വിശദാംശങ്ങൾ, വീണയുടെ ലോൺ തിരിച്ചടവിന്റെ വിശദാംശങ്ങൾ ഉൾപ്പെടെയുള്ള രേഖകൾക്കാണ് ഇഡി അപേക്ഷ നൽകിയത്.
