ടിനിടോമിനും മറ്റുള്ളവർക്കും എതിരായ നടി അൻസിബയുടെ പരാതി കേൾക്കാൻ തയ്യാറെന്ന് അമ്മ സംഘടന അറിയിച്ചിരുന്നു. ജൂൺ 1 മുതൽ 3 വരെയുള്ള ദിവസങ്ങളിൽ അമ്മ ഓഫീസിൽ നേരിട്ടെത്താൻ അൻസിബക്ക് നിർദേശം നൽകിയിരുന്നു. തെളിവുകളുണ്ടെങ്കിൽ അതും എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നൽകണം എന്നായിരുന്നു നിർദ്ദേശം. എന്നാൽ നിലവിലെ ഭാരവാഹികൾക്ക് മുന്നിൽ ഹാജരാകില്ലെന്ന് അൻസിബ ഹസൻ അറിയിച്ചു. സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടക്കണമെന്നും പരാതി കേൾക്കാൻ പുതിയ സമിതിയെ രൂപീകരിക്കണമെന്നും അമ്മ ഭാരവാഹികൾക്ക് അൻസിബ മറുപടി നൽകി.
ധ്യാൻ ശ്രീനിവാസൻ, രമേഷ് പിഷാരടി എംഎൽഎ, മാല പാർവതി, എന്നിവരെ ഉൾപ്പെടുത്തിയുള്ള സമിതി രൂപീകരിക്കണം എന്നാണ് അൻസിബയുടെ ആവശ്യം.
അതേസമയം,
പൊലീസിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും അൻസിബ പരാതി നല്‍കിയിട്ടുണ്ട്.
നടി ലക്ഷ്മിപ്രിയയുടെ വ്യാജ പരാതിയില്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തി മോശമായി പെരുമാറി എന്നാണ് അൻസിബയുടെ പരാതി. എസ് ഐ രേഷ്മക്കെതിരെയാണ് പരാതി നല്‍കിയത്. ഒരു എക്സിക്യൂട്ടീവ് അംഗം നൽകിയ പരാതിയിൽ തന്നെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നുവെന്നും മോശം അനുഭവം ഉണ്ടായെന്നും അൻസിബ പറഞ്ഞിരുന്നു.

