പെരുന്നാൾ ആഘോഷിക്കാൻ മുഖ്യമന്ത്രി പാണക്കാട്ട് എത്തി

insight kerala

ഡൽഹിയിൽ നിന്നെത്തിയ മുഖ്യമന്ത്രി വി ഡി സതീശന്റെ ഇന്നത്തെ പരിപാടികൾ മലപ്പുറത്തും കോഴിക്കോട്ടാണ്. രാവിലെ പാണക്കാട്ട് എത്തി ലീഗ് നേതാക്കൾക്കൊപ്പം പെരുന്നാൾ ആഘോഷിക്കുകയാണ്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ കാണാനാണ് മുഖ്യമന്ത്രി എത്തിയത്. ലീഗ് നേതാക്കൾ എല്ലാം പാണക്കാട് ഉണ്ട്.

മുഖ്യമന്ത്രി തർക്കം രൂക്ഷമായ സമയത്ത് നിർണായ തീരുമാനമെടുക്കാൻ ഹൈക്കമാൻഡിനെ പ്രേരിപ്പിച്ച പ്രധാന ഘടകം ആയിരുന്നു ലീഗ് നേതൃത്വം. കുഞ്ഞാലിക്കുട്ടിയും പാണക്കാട് തങ്ങളും വി ഡി സതീശൻ മുഖ്യമന്ത്രി ആകണമെന്ന ജനവികാരം കൃത്യമായി ഹൈക്കമാൻ്റിലെത്തിക്കാൻ ലീഗ് നേതാക്കൾക്ക് കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയായ ശേഷം ആദ്യമായി പാണക്കാട് എത്തുമ്പോൾ വി ഡി സതീശന് ആ സന്ദർശനത്തിൽ ഇരട്ടി മധുരമുണ്ട്.

Share This Article