ശ്രീകാര്യത്തെ കൊലപാതകം; കൂടുതൽ അറസ്റ്റ് ഉണ്ടാകും; വൻ ഗൂഢാലോചന എന്ന് പോലീസ്

insight kerala

തിരുവനന്തപുരം: ശ്രീകാര്യത്തെ കൊലപാതകത്തിൽ കൂടുതൽ പേർ പ്രതികൾ ആകുമെന്ന് സൂചന .കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും . കൊലയ്‌ക്ക് പിന്നിൽ വൻ ഗൂഡാലോചനയെ ന്നാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്. പ്രതിയാക്കപ്പെട്ട 17 കാരനും രണ്ടാംപ്രതി അമറിനും കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ട്. പിടിക്കപ്പെടുകയാണെങ്കിൽ 17കാരൻ ഒറ്റയ്ക്ക് കുറ്റം ഏറ്റെടുക്കണമെന്ന് പ്രതികൾ നേരത്തെ ആസൂത്രണം ചെയ്തിരുന്നു. അറസ്റ്റിലായ പെൺകുട്ടിക്കും ആസൂത്രണത്തിൽ കൃത്യമായ പങ്കുണ്ട്.
റിമാൻഡിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ പേരുടെ പങ്ക് പുറത്തുവരുമെന്നാണ് അന്വേഷണസംഘം കണക്കുകൂട്ടുന്നത്. മരിച്ച അഭിറാമിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും.

പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് സന്ദേശം ലഭിച്ചതിന് പിന്നാലെയാണ് അഭിറാം വീട്ടിൽ നിന്ന് ഇറങ്ങിയത്. ഞായറാഴ്ച വൈകി ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മരണത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പുള്ളതാണ് ഈ ദൃശ്യങ്ങൾ.

പെൺകുട്ടിയുമായി അഭിറാമിന് അടുപ്പമുണ്ടായിരുന്നു. അതിനാൽ പെൺകുട്ടിയുടെ അക്കൗണ്ടിൽ നിന്ന് സന്ദേശം ലഭിച്ചപ്പോൾ പറഞ്ഞ സ്ഥലത്തേക്ക് പോകുകയായിരുന്നു അഭിറാം. എന്നാൽ സന്ദേശം അയച്ചത് പെൺകുട്ടിയല്ലെന്നും പെൺകുട്ടിയുടെ സുഹൃത്തായ 17 വയസ്സുകാരനാണെന്നുമാണ് അന്വേഷണത്തിൽ വ്യക്തമായത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെയാണ് അഭിറാം വീട്ടിൽ നിന്ന് പുറപ്പെട്ട സമയവും പോയ വഴിയും ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസിന് കണ്ടെത്താനായത്. കേസിൽ നിർണായക തെളിവായിരിക്കുകയാണ് ഈ ദൃശ്യങ്ങൾ.മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയും അഭിറാമിന്റെ യാത്രാവിവരങ്ങൾ കണ്ടെത്താൻ പൊലീസിന് സാധിച്ചു.

അതേസമയം, ശ്രീകാര്യം പോലീസ് പരാതി ലഭിച്ച ആദ്യഘട്ടത്തിൽ ഗുരുതര അലംഭാവം കാട്ടിയെന്ന കടുത്ത വിമർശനവുമായി അഭിറാമിൻ്റെ ബന്ധുക്കൾ രംഗത്തുണ്ട്.

Share This Article