ഒടുവിൽ മൂന്നാം നാൾ മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായി. വകുപ്പുകളുടെ വിഭജനം പൂർത്തിയായിരിക്കുന്നു. പട്ടിക മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഗവർണർക്ക് കൈമാറി. മുഖ്യമന്ത്രി ഉൾപ്പെടെ 21 മന്ത്രിമാരുടെ വകുപ്പുകൾ വിഭജിച്ചാണ് പട്ടിക ലോക്ഭവന് കൈമാറിയിരിക്കുന്നത്. തർക്കമുള്ള വകുപ്പുകളിൽ അടക്കം പരിഹാരമായിട്ടുണ്ട്. ഉടൻ വിജ്ഞാപനം ഉണ്ടാകും.
മന്ത്രിസഭായോഗം പത്തുമണിക്ക് ആരംഭിക്കുകയാണ്. മന്ത്രിസഭായോഗം ആരംഭിക്കുന്ന വേളയിൽ ലോക്ഭവനിൽ നിന്ന് വകുപ്പുകളിൽ വിജ്ഞാപനം പ്രതീക്ഷിക്കാം.
