ലോക്ഭവനിൽ മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിയിരിക്കുകയാണ്. ജി സുധാകരൻ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തു. പ്രോ ടേം സ്പീക്കറാണ് ജി സുധാകരൻ. നാളെ സ്പീക്കറുടെ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ സഭ നിയന്ത്രിക്കേണ്ടത് പ്രോ ടേം സ്പീക്കറാണ്. സഭയിലെ മുതിർന്ന അംഗം കൂടിയാണ് ജി സുധാകരൻ. ഗവർണർ സത്യ വാചകം ചൊല്ലിക്കൊടുത്തു.
പിണറായി വിജയൻ പ്രതിപക്ഷ നേതാവായിരിക്കുന്ന നിയമസഭയിലാണ് പ്രോ ടേം സ്പീക്കറായി ജി സുധാകരൻ വരുന്നത്. അതേസമയം തിരുവഞ്ചൂർ രാധാകൃഷ്ണനെ സ്പീക്കറായും ഷാനിമോൾ ഉസ്മാനെ ഡെപ്യൂട്ടി സ്പീക്കറുമായും തീരുമാനിച്ചിരിക്കുകയാണ് കോൺഗ്രസ്.
