അവസാന നിമിഷവും മന്ത്രിസഭയും വകുപ്പുകൾ സംബന്ധിച്ച് മാറ്റങ്ങൾ തുടരുന്നു. ട്വിസ്റ്റുകൾ ഒന്നിന് പുറകെ ഒന്നായി. ഏറ്റവും പ്രധാന വകുപ്പായ റവന്യൂ വകുപ്പ് കെപിസിസി അധ്യക്ഷൻ കൂടിയായ സണ്ണി ജോസഫിൽ നിന്ന് എപി അനിൽകുമാറിലേക്ക് മാറ്റിയിരിക്കുന്നു. ആദ്യം മുതലേ സണ്ണി ജോസഫിന് റവന്യൂ വകുപ്പ് എന്നാണ് കേട്ടിരുന്നത്. സണ്ണി ജോസഫിന് വൈദ്യുതിയും പാർലമെന്ററി കാര്യവും നൽകാനാണ് തീരുമാനം ആയിരിക്കുന്നത്.
അനിൽ കുമാറിന് ദേവസ്വം , റവന്യൂ വകുപ്പുകൾ ലഭിച്ചേക്കും .
ഫിഷറീസ് വകുപ്പ് മുസ്ലിംലീഗിന് നൽകാനാണ് തീരുമാനം. അബ്ദുൽ ഗഫൂറിന് ആയിരിക്കും ചുമതല. ഉന്നത വിദ്യാഭ്യാസ വകുപ്പ് റോജി എം ജോണിന് തന്നെ ലഭിക്കും. ദേവസ്വം വകുപ്പ് കെ മുരളീധരനിൽ നിന്ന് മാറ്റി അനിൽകുമാറിനെ തന്നെ നൽകും.
പട്ടിക ലോക് ഭാവനിൽ കൈമാറിയിട്ടുണ്ട്. ഉടൻ വിജ്ഞാപനം ഉണ്ടാകും

