“ലഡു കൊണ്ട് എറിഞ്ഞാലും ഏറ് തന്നെ”; സർക്കാരിനെതിരെ ഓർത്തഡോക്സ് സഭ

insight kerala

പാത്രിയാർക്കീസ് ബാവയുടെ മണർകാട് പള്ളി സന്ദർശനത്തിൽ വീണ്ടും സർക്കാരിനെതിരെ വിമർശനവുമായി ഓർത്തഡോക്സ് സഭ.
ലഡുകൊണ്ട് എറിഞ്ഞാലും ഏറ് ഏറ് തന്നെയെന്ന് ഓർത്തഡോക്സ് സഭ മാധ്യമ വിഭാഗം തലവൻ ഡോ. യുഹാനോൻ മാർ ദിയസ്കോറസ് മെത്രാപ്പോലീത്ത. വിചിത്രമായ നിയമോപദേശം മൂലം ഓർത്തഡോക്സ് സഭയ്ക്ക് ഉണ്ടായ മുറിവ് ഉണക്കേണ്ടത് അത്യാവശ്യമാണ്. അതിന് മുറിവുണ്ടാക്കിയവർ തന്നെ ശ്രദ്ധിക്കണം. സമാധാനത്തിൽ പൊതിഞ്ഞ ലഡു എറിഞ്ഞാലും മൂക്കിനു കൊള്ളുന്നവർക്ക് മുറിവുണ്ടാകുക തന്നെ ചെയ്യുമെന്നും ദിയസ്കോറസ് മെത്രാപ്പോലീത്ത പറഞ്ഞു. നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സാന്നിധ്യത്തിൽ ആയിരുന്നു മെത്രാപ്പോലീത്തയുടെ വിമർശനം.

Share This Article