ഷാനിമോൾ അല്ലെങ്കിൽ സിദ്ദിഖ് ; ബൽറാം അല്ലെങ്കിൽ റോജി

insight kerala

മന്ത്രിസഭ രൂപീകരണ ത്തിനായി മാരത്തോൺ ചർച്ചകൾ തുടരുന്നു. ഉച്ചയ്ക്ക് രണ്ടുമണിക്ക് ഗവർണർക്ക് മുഴുവൻ പട്ടികയും നൽകും. നാലുപേരുടെ കാര്യത്തിൽ ആശയക്കുഴപ്പം തുടരുന്നു. ഷാനിമോൾ ഉസ്മാൻ അല്ലെങ്കിൽ ടി സിദ്ദിഖ്. ഇവരിൽ ഒരാൾ മന്ത്രിസഭയിൽ ഉണ്ടാകും. വി.ടി ബൽറാം അല്ലെങ്കിൽ റോജി എം ജോൺ ഇവരിൽ ഒരാൾ മന്ത്രിസഭയിൽ ഉണ്ടാകും. അതേസമയം ഷാനിമോൻ ഉസ്മാൻ്റെ പേര് ഡെപ്യൂട്ടി സ്പീക്കർ പദവിയിലേക്കും ചർച്ചകൾ നടക്കുന്നു.

തന്റെ ഒപ്പമുള്ള നാലു എംഎൽഎമാർക്ക് മന്ത്രിസ്ഥാനം എന്ന പിടിവാശിയിൽ തന്നെയാണ് രമേശ് ചെന്നിത്തല. ഐ സി ബാലകൃഷ്ണന് സാധ്യതയേറുന്നു

Share This Article