അവസാനഘട്ട ചർച്ചകൾ പുരോഗമിക്കുമ്പോൾ മന്ത്രിസ്ഥാനത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നു. അവസാനം വരെയും ഉയർന്നു കേട്ട പേരുകളിൽ ചിലരെ മാറ്റി മറ്റു ചിലരെ ഉൾപ്പെടുത്തും. ചാണ്ടി ഉമ്മൻ മന്ത്രിസഭയിൽ ഉണ്ടാകില്ല. തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കർ ആകും എന്ന രീതിയിലായിരുന്നു ചർച്ചകൾ . എന്നാൽ തിരുവഞ്ചൂർ സ്പീക്കർ ആകാൻ താല്പര്യമില്ല എന്ന് അറിയിച്ചു. അതേസമയം വി ടി ബൽറാം സ്പീക്കർ ആകാനാണ് സാധ്യത. അങ്ങനെയെങ്കിൽ യുവനിരയിൽ നിന്ന് സ്പീക്കർ എന്ന പ്രത്യേകതയും വി ഡി സതീശൻ മന്ത്രിസഭയിൽ ഉണ്ടാകും. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്ത് ഷാനു മോൾ ഉസ്മാന്റെ പേരും സജീവമാണ്. എന്നാൽ തന്നെക്കാൾ ജൂനിയർ ആയ ബൽറാമിന്റെ കീഴിൽ ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാൻ ഉണ്ടാകുമോ എന്നാണ് അറിയേണ്ടത്.
