എം ലിജുവും പി സി വിഷ്ണുനാഥും ചാണ്ടി ഉമ്മനും മന്ത്രിസഭയിൽ

insight kerala

തിരക്കിട്ട ചർച്ചകൾക്കൊടുവിൽ കോൺഗ്രസിൽ മന്ത്രിസ്ഥാനം ഉറപ്പിച്ചവരിൽ യുവ മുഖങ്ങൾ. എം ലിജുവും പിസി വിഷ്ണുനാഥും ചാണ്ടി ഉമ്മനും മന്ത്രിമാരാകും. കായംകുളം എംഎൽഎ ആയ എം ലിജു കെ സി വേണുഗോപാലിൻ്റെ ഗ്രൂപ്പിൽ പെട്ട ആളാണ്. കെപിസിസി വർക്കിംഗ് പ്രസിഡണ്ട് കൂടിയായ പി സി വിഷ്ണുനാഥും കെ സി പക്ഷക്കാരനാണ്. പുതുപ്പള്ളി എംഎൽഎ ആയ ചാണ്ടി ഉമ്മൻ ഉമ്മൻചാണ്ടിയുടെ മകൻ എന്ന നിലയിൽ മന്ത്രിസഭയിൽ യുവമുഖമായി പരിഗണിക്കുന്നു.

ഒപ്പം സ്ഥാനം ഉറപ്പിച്ച മന്ത്രിമാരിൽ കെപിസിസി അധ്യക്ഷനായ സണ്ണി ജോസഫും കെ മുരളീധരനും എ പി അനിൽകുമാറും ഉൾപ്പെടുന്നു.അതേസമയം കെഎസി പക്ഷത്തുനിന്ന് ആറുപേരെങ്കിലും മന്ത്രിമാരാകണം എന്ന നിർദ്ദേശമാണ് ഉയരുന്നത്. എന്നാൽ രമേശ് ചെന്നിത്തല തൻറെ പക്ഷത്തുള്ള നാല് എംഎൽഎമാരുടെ പേരും മുന്നോട്ടു വച്ചിട്ടുണ്ട്. അൻവർ സാദത്ത്, ജ്യോതി കുമാർ ചാമക്കാല, ടി ജെ വിനോദ് , ഐ സി ബാലകൃഷ്ണൻ എന്നിവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ നിർദ്ദേശിച്ചിരിക്കുകയാണ് രമേശ് ചെന്നിത്തല.

Share This Article