മുസ്ലിം ലീഗിൽ 5 മന്ത്രിമാർ; കെ എം ഷാജി ഇല്ല

insight kerala

മുസ്ലിം ലീഗിൻ്റെ സമ്മർദ്ദത്തിന് വഴങ്ങി അഞ്ചു മന്ത്രിപദം നൽകാൻ തീരുമാനിച്ചു. 5 മന്ത്രിമാരും ഒരു ക്യാബിനറ്റ് പദവിയും ആണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്. വയോജന കമ്മീഷൻ അല്ലെങ്കിൽ ഭരണപരിഷ്കാര കമ്മീഷന്റെ ചെയർമാൻ പദവിയാണ് നൽകുക. എം കെ മുനീറിനാണ് ഈ പദവി നൽകുക. മുഖ്യമന്ത്രി വി ഡി സതീശൻ രാവിലെ തലസ്ഥാനത്ത് നന്ദാവനത്തുള്ള പാണക്കാട് ലീഗ് ഹൗസിൽ എത്തിയാണ് സാദ്ദിഖലി തങ്ങൾ ഉൾപ്പെടെയുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്.
നേരത്തെ ഉറപ്പിച്ചിരുന്ന 5 മന്ത്രിസ്ഥാനം എന്നതിൽ മാറ്റം ഉണ്ടാകരുതെന്ന് നിർബന്ധപൂർവ്വം പറഞ്ഞു. തുടർന്ന് 5 മന്ത്രി പദവിയും നൽകുമെന്ന് വി ഡി സതീശൻ ഉറപ്പു നൽകി.

ലീഗിലെ അഞ്ചു മന്ത്രിമാരിൽ കെഎം ഷാജി മന്ത്രിയാകില്ല. പി കെ കുഞ്ഞാലിക്കുട്ടി, പി കെ ബഷീർ, എൻ ഷംസുദ്ദീൻ, വി ഇ അബ്ദുൽ ഗഫൂർ, പാറയ്ക്കൽ അബ്ദുല്ല എന്നിവരാണ് മന്ത്രിമാർ ആകുന്നത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article