ചെന്നിത്തലയ്ക്ക് ആഭ്യന്തരം ഉറപ്പിച്ചു

insight kerala

ഒടുവിൽ രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ ആഭ്യന്തരം കൊടുക്കാൻ തന്നെ കോൺഗ്രസ് തീരുമാനിച്ചു. വി ഡി സതീശൻ ചെന്നിത്തലയെ ഇന്നും വീട്ടിലെത്തി സന്ദർശിച്ചിരുന്നു. കെ സി വേണുഗോപാൽ ഫോണിൽ ആശയവിനിമയം നടത്തി. എഐസിസി പ്രതിനിധിയായ ദീപാദാസ് മുൻഷി ഉൾപ്പെടെയുള്ളവർ നിരന്തരം നടത്തിയ സമവായ നീക്കത്തിനൊടുവിൽ ആഭ്യന്തരം വിട്ടു നൽകി രമേശ് ചെന്നിത്തലയെ ക്യാബിനറ്റ് ഉൾപ്പെടുത്താൻ നിർണായക നീക്കം. ആഭ്യന്തരം നൽകിയാൽ മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന് ആദ്യമേ ചെന്നിത്തല വ്യക്തമാക്കിയിരുന്നു. മറ്റൊന്നിനും തയ്യാറായിരുന്നില്ല. ആഭ്യന്തര വകുപ്പിന് ഒപ്പം തന്റെ ഗ്രൂപ്പിൽ ഉള്ള രണ്ടുപേർക്കെങ്കിലും മന്ത്രിസ്ഥാനം എന്ന ഉപാധിയും ചെന്നിത്തല മുന്നോട്ടുവെച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ ജോതികുമാർ ചാമക്കാലയോ അൻവർ സാദത്തോ മന്ത്രിസഭയിൽ ഉണ്ടാകും.

ആഭ്യന്തരം വിട്ടു നൽകാൻ തയ്യാറാകാതിരുന്ന വി ഡി സതീശൻ ക്യാമ്പ് ഒടുവിൽ ചെന്നിത്തലയുടെ സമ്മർദ്ദത്തിന് വഴങ്ങി. ചെന്നിത്തലയൻ മാറ്റി നിർത്തിയുള്ള മന്ത്രിസഭാ രൂപീകരണത്തിൽ മുതിർന്ന നേതാക്കളും ഘടകകക്ഷികളും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

Share This Article