സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ; പവന് ഇന്ന് കൂടിയത് 10,200 രൂപ

insight kerala

രാജ്യത്ത് ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചതിന് പിന്നാലെ സ്വർണ്ണവിലയിൽ സർവ്വകാല റെക്കോർഡ്. സംസ്ഥാനത്ത് ഒരു പവൻ സ്വർണ്ണത്തിന് ഒറ്റയടിക്ക് 10,200 രൂപയുടെ വർദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,23,120 രൂപ എന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി.

ഗ്രാമിന് 1275 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 15,390 രൂപയായി ഉയർന്നു. കേന്ദ്ര സർക്കാർ സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനമായി വർദ്ധിപ്പിച്ചതാണ് വിപണിയിൽ ഇത്രയും വലിയ പ്രതിഫലനമുണ്ടാക്കിയത്.

സ്വർണ്ണത്തിന്റെ ഇറക്കുമതി പരമാവധി കുറച്ച് രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ തീരുവ ഉയർത്തിയത്. നിലവിൽ ലോകവിപണിയിലെ മാറ്റങ്ങൾക്കും പുറമെ നികുതി വർദ്ധനവ് കൂടി വന്നതോടെ സാധാരണക്കാർക്ക് സ്വർണ്ണം അപ്രാപ്യമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. വരും ദിവസങ്ങളിലും വിപണിയിൽ വലിയ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article