കോൺഗ്രസിനെതിരെ എൻ കെ പ്രേമചന്ദ്രൻ; ‘വിജയത്തിൻ്റെ ശോഭ കെടുത്തി’

insight kerala

മുഖ്യമന്ത്രി വിഷയത്തിൽ കോൺഗ്രസിനെതിരെ എൻ കെ പ്രേമചന്ദ്രൻ എം പി. മുഖ്യമന്ത്രി സ്ഥാനത്ത്
രാഷ്ട്രീയ അനിശ്ചിതത്വം നില നിൽക്കുന്നത് നിർഭാഗ്യകരമായ അവസ്ഥയാണ്. ആർഎസ്പിയുടെ നിലപാട് ഹൈക്കമാന്റിനു മുന്നിൽ വ്യക്തമാക്കിയിട്ടുണ്ട്. ഘടക കക്ഷികൾ അരുതാത്തത് ചെയ്തുവെന്ന് ഹസ്സൻ പറയുന്നത് നിർഭാഗ്യകരമാണ്.
ടീം യു ഡി എഫിൻ്റെ ഭാഗമാണ് ആർ എസ് പി. ഹൈക്കമാൻഡ് ക്ഷണിച്ചിട്ടാണ് തങ്ങൾ നിലപാട് വ്യക്തമാക്കിയത്.
നയപരമായ തീരുമാനം എത്രയും പെട്ടെന്ന് ഹൈക്കമാൻഡ് എടുക്കണം.
മുഖ്യമന്ത്രി ചർച്ചയുമായി ബന്ധപ്പെട്ട് ഉയരുന്ന വിഭാഗീയതയും , ആരോപണ പ്രത്യാരോപണങ്ങളും വിജയത്തിൻ്റെ ശോഭ കെടുത്തിയെന്നും.കേരളത്തിലെ സ്ഥിതിയിൽ വോട്ടർന്മാർക്ക് നിരാശ ഉണ്ടാക്കിയെന്നും എൻ കെ പ്രേമചന്ദ്രൻ എംപി പ്രതികരിച്ചു.

Share This Article