ആലപ്പുഴ പാണാവള്ളിയിൽ മുൻവൈരാഗ്യത്തിൻ്റെ പേരിൽ വയോധികനെ തെങ്ങിൽ കെട്ടിയിട്ട് മർദിച്ചു. തൃച്ചാറ്റുകുളം കുഴിപ്പറമ്പത്ത് നികർത്ത് വിജയൻ ആണ് അക്രമത്തിന് ഇരയായത്. ഉടുമുണ്ട് ഉരിഞ്ഞ് തെങ്ങിൽ കെട്ടിയിട്ടാണ് ക്രൂരമായി മർദിച്ചത്.
അയൽവാസി സത്താർ ഉൾപ്പെടെ 5 പേർക്കെതിരെ പൊലീസ് കേസെടുത്തു.
വിജയനെ നേരത്തെ ആക്രമിച്ചതിൻ്റെ കേസ് കോടതിയിലുണ്ട് അതിൻ്റെ വിരോധമാണ് മർദിക്കാൻ കാരണം. വീട്ടിൽ നിന്ന് വലിച്ചിഴച്ച് പ്രതികളുടെ വീട്ടുമുറ്റത്ത് എത്തിച്ചായിരുന്നു ആക്രമണം.
വയോധികനെ തെങ്ങിൽ കെട്ടിയിട്ട് മർദിച്ചു
