വ്യാജരേഖ ചമച്ച് അനധികൃത അവയവദാനം ; മുഖ്യപ്രതി ഡൽഹിയിൽ പിടിയിൽ

insight kerala

വ്യാജരേഖ ചമച്ച് അനധികൃത അവയവദാനം നടത്തിയ കേസിലെ മുഖ്യപ്രതി ഡൽഹിയിൽ പിടിയിൽ. കാസർഗോഡ് സ്വദേശി നജീബ് ആണ് ഡൽഹിയിലെ ഗാസിയാബാദിൽ നിന്ന് പിടിയിലായത്. കേസിൽ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കൊച്ചി കൊല്ലം കേന്ദ്രീകരിച്ച് ആയിരുന്നു വ്യാജരേഖ ചമച്ച് വൻതോതിൽ അനധികൃത അവയവദാനം നടത്തിയിരുന്നത്. കേസിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. പ്രതികളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ എംഎൽഎമാരുടെ വ്യാജ ലെറ്റർപാഡുകൾ, ലാബ് സർട്ടിഫിക്കറ്റുകൾ, എന്നിവ കണ്ടെത്തിയിരുന്നു.

Share This Article