തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വച്ച് സ്ത്രീ ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവത്തിൽ നിർണ്ണായക നീക്കവുമായി പോലീസ്. പീഡനത്തിനിരയായ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കണ്ടെത്തി ഷെൽട്ടർ ഹോമിലേക്ക് മാറ്റി. ഇവരുടെ വൈദ്യപരിശോധന ഇന്ന് നടക്കും. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് തുടർനടപടികളിലേക്ക് കടക്കും.
കെഎസ്ആർടിസി അധികൃതർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സ്റ്റാൻഡിനുള്ളിൽ നടന്ന ക്രൂരത പുറത്തറിഞ്ഞത്. സംഭവത്തിൽ പ്രതിയെന്ന് പോലീസ് സംശയിക്കുന്നയാൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഡിപ്പോ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി തുടങ്ങിയത്.
