കേരളത്തിലെ മുഖ്യമന്ത്രി ആരാകുമെന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ, കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് വീണ്ടും ഫ്‌ളക്‌സ് ബോര്‍ഡ് ഉയര്‍ന്നു. ശശി തരൂരിനെ മുഖ്യമന്ത്രി പദവിയിലേക്ക് ഉയര്‍ത്തിക്കാട്ടിയുള്ളതാണ് പുതിയ ഫ്‌ളക്‌സ്. സെക്രട്ടേറിയറ്റിനു മുമ്പിലാണ് ഫ്‌ളക്‌സ് ഉയര്‍ന്നിരിക്കുന്നത്. ‘മുഖ്യമന്ത്രിയാകാന്‍ അനുയോജ്യന്‍ ശശി തരൂര്‍’ എന്നെഴുതിയ ഫ്‌ളക്‌സാണ് സ്ഥാപിച്ചത്.
