മുഖ്യമന്ത്രി ചർച്ചയിൽ വി.ഡി. സതീശന് പിന്തുണയെന്ന് സൂചന നൽകി കെ മുരളീധരൻ.
സീനിയോറിറ്റിയൊന്നും മുഖ്യമന്ത്രി തീരുമാനത്തിൽ ബാധകമാകേണ്ട കാര്യമില്ല.
എംഎൽഎമാരുടെ പിന്തുണയും ഘടകകക്ഷികളുടെ പിന്തുണയും തീരുമാനത്തിൽ ഘടകമാകും
ഫ്ലക്സ് വെച്ചതുകൊണ്ടോ ജാഥ നടത്തിയത് കൊണ്ടോ ഒന്നും തീരുമാനം ആകില്ല
പ്രകടനങ്ങൾ നടത്തുന്നത് ശരിയല്ല. ഫ്ലക്സിൽ തുപ്പുന്നവർ കോൺഗ്രസുകാരല്ലെന്നും മുഖ്യമന്ത്രി പട്ടികയിൽ തന്റെ പേര് വിട്ടു പോയതാകാമെന്നും കെ. മുരളീധരൻ പറഞ്ഞു.
അതേസമയം കേരളത്തിലെത്തിയ ഹൈക്കമാൻഡ് നിരീക്ഷകർ നേതൃത്വത്തിന് നൽകിയ റിപ്പോർട്ടിൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ആര് വരണമെന്ന നിർദേശമില്ല. എന്നാൽ കേരളത്തിലെ സാഹചര്യം അതീവ സങ്കീർണ്ണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പൊതുവികാരം പ്രതിപക്ഷ നേതാവായി കേരളക്കെ നയിച്ച വിഡി സതീശന് അനുകൂലമാണ്. എന്നാൽ എംഎൽമാരിലും പാർട്ടിയിലും സതീശന് പിന്തുണ കുറവാണ്. അതേസമയം, ഘടക കക്ഷികൾ സതീശനൊപ്പമുണ്ടെന്നതും ശ്രദ്ധയേമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

