ഇടുക്കി നെടുങ്കണ്ടത്ത് അമ്മയെയും സഹോദരനെയും കൊന്ന് കുഴിച്ചിട്ട സംഭവത്തിൽ അറസ്റ്റിലായ പ്രതി സജിയുടെ വീട്ടിൽ ഇന്നും പരിശോധന തുടരും. ഇന്നലെ നടത്തിയ പരിശോധനയിൽ അസ്ഥിയും ജീർണിച്ച വസ്ത്രങ്ങളും കണ്ടെത്തിയിരുന്നു. എട്ടുവർഷം മുമ്പ് കാണാതായ പിതാവ് മാത്യുവിനെ സജി കൊലപ്പെടുത്തിയതാകാമെന്ന നിഗമനത്തിലാണ് പോലീസ്.നേരത്തെ തൊഴുത്തിരുന്ന ഭാഗത്തുനിന്ന് ലഭിച്ച അസ്ഥി ആയതിനാൽ പശുവിന്റെതാണോ എന്നും അന്വേഷണ സംഘത്തിന് സംശയമുണ്ട്. മേരി, മൂത്തമകൻ റെജി എന്നിവരെ കൊലപ്പെടുത്തി കുഴിച്ചിട്ട കേസിൽ കഴിഞ്ഞ മാസമാണ് സജി അറസ്റ്റിൽ ആയത്.
