തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഡൽഹിയിലെ കൂടിക്കാഴ്ചയ്ക്കായി നേതാക്കൾ യാത്രതിരിച്ചു. വി ഡി സതീശനും സണ്ണി ജോസഫും ഒരേ ഫ്ലൈറ്റിലാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് യാത്രയായത്. രമേശ് ചെന്നിത്തലയും ഡൽഹിയിലേക്ക് യാത്രയാകുന്നു. കെ സി വേണുഗോപാൽ ഡൽഹിയിൽ തന്നെയാണ് ഉള്ളത്.
നിർണായക യോഗമാണ് നാളെ ഡൽഹിയിൽ നടക്കുന്നത്. എംഎൽഎമാരുടെ പിന്തുണ ഉൾപ്പെടെ പരിഗണിച്ച് അന്തിമ തീരുമാനമെടുക്കും. അതേസമയം സതീശനായി സംസ്ഥാന വ്യാപകമായി അനുയായികൾ ഇറങ്ങി പ്രകടനം നടത്തുകയാണ്.
