തമിഴ്‌നാട്ടിൽ വീണ്ടും സസ്പെൻസ്; 116 പേരുടെ പിന്തുണ മാത്രമെന്ന് ലോക്‌ഭവൻ; നാളെ സത്യപ്രതിജ്ഞ ഇല്ല

insight kerala

തമിഴ്നാട്ടിൽ വിജയ് യുടെ സത്യപ്രതിജ്ഞയിൽ വീണ്ടും അനിശ്ചിതത്വം. 118 പേരുടെ പിന്തുണ ഇല്ല എന്ന് ലോക്ഭവൻ അറിയിച്ചു. 116 പേരുടെ പിന്തുണ മാത്രം. പിന്തുണ കത്ത് നൽകാതെ വിസികെ. സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കാത്തതിനാൽ നാളെ സത്യപ്രതിജ്ഞ ഉണ്ടാകില്ലെന്ന് ഗവർണർ വ്യക്തമാക്കി.

ആകെ 234 സീറ്റുകളുള്ള നിയമസഭയിൽ ഭരിക്കാൻ 118 എംഎൽഎമാരുടെ പിന്തുണ വേണമെന്നിരിക്കെ, വിജയ്ക്ക് നിലവിൽ 116 പേരുടെ പിന്തുണ മാത്രമേ ഉറപ്പാക്കാൻ കഴിഞ്ഞിട്ടുള്ളൂ എന്നാണ് ലോക്ഭവൻ വ്യക്തമാക്കിയത്. ഇതോടെ നാളെ നടക്കേണ്ട സത്യപ്രതിജ്ഞ ചടങ്ങുകൾ മാറ്റിവെച്ചതായി റിപ്പോർട്ട്.

കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികൾ എന്നിവരുമായി സഖ്യ ചർച്ചകൾ നടന്നെങ്കിലും ഭൂരിപക്ഷം തികയ്ക്കാൻ ആവശ്യമായ പിന്തുണ കത്തുകൾ ഹാജരാക്കാൻ ടിവികെയ്ക്ക് സാധിച്ചിട്ടില്ല. വിസികെ, മുസ്‌ലിം ലീഗ്, എഎംഎംകെ എന്നീ പാർട്ടികളുടെ പിന്തുണ ഉറപ്പാക്കാൻ വിജയ് ശ്രമിച്ചെങ്കിലും ആവശ്യമായ പിന്തുണ കത്തുകൾ ഹാജരാക്കാൻ സാധിച്ചിട്ടില്ല. അതിനിടെ മുസ്‌ലിം ലീഗും എഎംഎംകെയും വിജയ്‌യുടെ സഖ്യത്തിൽ ചേരാൻ വിസമ്മതിച്ചതായും റിപ്പോർട്ടുകളുണ്ട്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article