ഭരണ മാറ്റത്തിന് പിന്നാലെ
കാസർകോട് എ ആർ ക്യാമ്പിലെ സഹപ്രവർത്തകർക്ക് പോലീസ് ഉദ്യോഗസ്ഥൻ്റെ ഭീഷണി
പ്രധാന ചുമതലകളിൽ ഉള്ള ഉദ്യോഗസ്ഥർ ഉടൻ സ്ഥാനമൊഴിയണമെന്ന് കോൺഗ്രസ് അനുകൂല പോലീസ് ഉദ്യോഗസ്ഥൻ
എആർ ക്യാമ്പിലെ ഡ്യൂട്ടി തീരുമാനിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണ് സന്ദേശമയച്ചത്
’24 മണിക്കൂറിൽ പ്രധാന ചുമതലകളിലുള്ളവർ സ്ഥാനം ഒഴിയണം’
‘രാജിവെച്ച് മാറിയില്ലെങ്കിൽ പറിച്ചെറിയും’
‘ഇനി ഒരുത്തനും എആർ ക്യാമ്പിൽ ശബ്ദിക്കില്ല’
‘ പ്രധാന ചുമതലയിലുള്ള എല്ലാവർക്കും സ്ഥാനചലനമുണ്ടാവും’
‘ബാക്കിയുള്ളവരെ കൃത്യമായി കൈകാര്യം ചെയ്യും’
തുടങ്ങിയവയാണ് സന്ദേശത്തിൽ ഉള്ളത്.
ഗ്രൂപ്പ് അഡ്മിൻ ശബ്ദ സന്ദേശം ഡിലീറ്റ് ചെയ്തു
എങ്കിലും
വാട്‌സ് ആപ്പ് സന്ദേശം പുറത്ത് വന്നിരിക്കുകയാണ്.

