പത്തനംതിട്ട സ്വദേശിനിയായ 28- കാരിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ
പ്രതി വിനോദിനെ
അടൂർ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രിയോടെയാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമായ യുവതിയെ പ്രതി ക്രൂര ബലാൽസംഗത്തിന് ഇരയാക്കിയിരുന്നു.
യുവതിയുടെ അയൽവാസിയായ ഓട്ടോ ഡ്രൈവർ ആണ് പ്രതി വിനോദ്.
ഓട്ടോറിക്ഷയിൽ കയറിയ യുവതിയെ ജ്യൂസിൽ മയക്കുമരുന്ന് നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.
യുവതി സംസ്ഥാന പോലീസ് മേധാവിക്കും പത്തനംതിട്ട എസ്പിക്കും അടൂർ പോലീസിലും പരാതി നൽകിയിരുന്നു.
പത്തനംതിട്ട സ്വദേശിനിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയ സംഭവം; പ്രതി വിനോദ് അറസ്റ്റിൽ
