മൂവാറ്റുപുഴയിൽ മാത്യു കുഴൽനാടന്റെ ഫ്ലക്സ് കത്തിച്ച് ലീഗ് പ്രവർത്തകർ

insight kerala

മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ ആയവന ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡായ പുന്നമറ്റത്താണ് ലീഗ് പ്രവർത്തകരുടെ പ്രതിഷേധം. പുന്നമറ്റം മുസ്ലിംലീഗ് ശാഖാകമ്മിറ്റി UDF ന് അഭിവാദ്യങ്ങൾ അർപ്പിച്ച് ഫ്ലെക്സ് സ്ഥാപിച്ചിരുന്നു. ഈ ഫ്ലെക്സിൽ നിന്നും മാത്യു കുഴൽനാടന്റെ ചിത്രം വെട്ടിമാറ്റുകയും കത്തിച്ചുകളയുകയും ആണ് ഉണ്ടായത്.

കോൺഗ്രസിന്റെ മുഖ്യമന്ത്രി ആരാകണമെന്ന് മുസ്‌ലിം ലീഗ് അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. വി ഡി സതീശൻ മുഖ്യമന്ത്രിയാകണം എല്ലാ പൊതു വികാരം ലീഗ് പ്രകടിപ്പിച്ചിരുന്നു. ലീഗിന്റെ ഈ നിലപാടിനെ വിമർശിച്ച് ശക്തമായ ഭാഷയിലാണ് മാത്യു കുഴൽനാടൻ മറുപടി നൽകിയത് . അതിൽ വരമ്പുകൾ ലംഘിക്കരുതെന്നും കോൺഗ്രസിന്റെ ആഭ്യന്തര വിഷയത്തിൽ ഘടകകക്ഷികൾ അഭിപ്രായം പറയേണ്ടതില്ല എന്നും മാത്യു കുഴൽനാടൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനോടുള്ള പ്രതിഷേധമായാണ് കുഴൽനാടൻറെ ഫ്ലക്സിൽ ലീഗ് പ്രവർത്തകർ കരി ഓയിൽ ഒഴിച്ചത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article