അണ്ണാ ഡിഎംകെയുമായി സഖ്യമുണ്ടാക്കാൻ സ്റ്റാലിന് മേൽ കടുത്ത സമ്മർദം

insight kerala

ഭൂരിപക്ഷം തികയ്ക്കാൻ ടിവികെ ശ്രമിക്കുന്നതിനിടെ ഭരണ തലത്തിൽ നാടകീയ നീക്കങ്ങളും സജീവമാണ്. ഡിഎംകെയും അണ്ണാ ഡിഎംകെയും ഒന്നിച്ച് സഖ്യമുണ്ടാക്കാൻ നീക്കമുണ്ട്. ഇതിനായി എം കെ സ്റ്റാലിന്മേൽ കടുത്ത സമ്മർദ്ദമാണ് ഉയരുന്നത്. വിജയ് കുറഞ്ഞത് 15 വർഷമെങ്കിലും ഭരിക്കുമെന്ന് ഡിഎംകെ നേതാക്കൾ വിലയിരുത്തുന്നു. വിജയിനെ പ്രതിരോധിക്കാൻ ഡി എം കെ , അണ്ണാ ഡി എം കെ ഒരുമിക്കണമെന്നത് അനിവാര്യതയായി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

അതിനിടെ, മന്ത്രിസഭയുണ്ടാക്കാൻ രഹസ്യ ചർച്ച നടത്തിയതായും റിപ്പോർട്ടുണ്ട്. എം കെ സ്റ്റാലിൻ മുഖ്യമന്ത്രിയും എടപ്പാടി പളനിസ്വാമി ഉപമുഖ്യമന്ത്രിയുമായുള്ള സർക്കാരാണ് പരിഗണനയിലുള്ളത്. എന്നാൽ മന്ത്രിസഭയുണ്ടാക്കാൻ പിന്തുണ തേടി അണ്ണാ ഡിഎംകെ തങ്ങളെ സമീപിച്ചെന്നും അത് നിരസിച്ചെന്നുമാണ് ഡിഎംകെയുടെ അവകാശവാദം. പ്രതിപക്ഷത്തിരിക്കാനാണ് തീരുമാനമെന്നും അവർ പറയുന്നു. എന്നാൽ ഡിഎംകെയാണ് തങ്ങളെ ആദ്യം സമീപിച്ചതെന്ന് അണ്ണാ ഡിഎംകെ വൃത്തങ്ങൾ വ്യക്തമാക്കുന്നു. പരസ്പരം അകന്നുനിൽക്കുന്ന ഇരുപാർട്ടികളും ഒന്നിക്കുന്നത് ഭാവിയിൽ വൻ തിരിച്ചടിയാകുമെന്ന ആശങ്കയും നേതാക്കൾക്കുണ്ട്.

Share This Article