തിരുവനന്തപുരം : മുഖ്യമന്ത്രി ചർച്ചകൾക്കായി കേന്ദ്ര നിരീക്ഷകർ തിരുവനന്തപുരത്തെത്തി അഭിപ്രായ സർവേ നടത്തുന്നതിനിടെ കൻ്റോൺമെൻ്റ് ഹൗസിൽ വി ഡി സതീശനുമായി ഘടകകക്ഷി നേതാക്കൾ കൂടിക്കാഴ്ച നടത്തുന്നു. ഹാരീസ് ബീരാൻ എം പി , അനൂപ് ജേക്കബ് , തോമസ് ഉണ്ണിയാടൻ തുടങ്ങിയ നേതാക്കൾ സതീശനുമായി കൂടിക്കാഴ്ച നടത്തുന്നു.
നേരത്തെ കേന്ദ്ര നിരീക്ഷകരുമായി ഘടക കക്ഷി നേതാക്കൾ കൂടിക്കാഴ്ച നടത്തിയപ്പോൾ സതീശന് അനുകൂലമായാണ് ഭൂരിപക്ഷം പേരും നിലപാടെടുത്തത്. സിറ്റിംഗ് എംഎൽഎ മുഖ്യമന്ത്രിയാകണം എന്ന നിലപാട് മുസ്ലിം ലീഗും ജോസഫ് വിഭാഗവും വ്യക്തമാക്കിയിരുന്നു.
സതീശനെ അനുകൂലിച്ചും പിന്തുണ അറിയിച്ചും അനുയായികൾ തെരുവിലേക്ക് ഇറങ്ങുന്ന സാഹചര്യത്തിലാണ് ഘടകക്ഷി നേതാക്കൾ നടത്തുന്നത്.

