“രണ്ട് മന്ത്രിസ്ഥാനം വേണം”; പിജെ ജോസഫ് തിരുവനന്തപുരത്തേക്ക് തിരിച്ചു

insight kerala

മന്ത്രിസഭാ രൂപീകരണ ചർച്ചകൾ യുഡിഎഫിനുള്ളിൽ അതിവേഗത്തിൽ നീങ്ങുന്നു. ഘടകകക്ഷികൾ മന്ത്രിസ്ഥാനത്തിന്റെ എണ്ണം വ്യക്തമാക്കുകയാണ്. മുസ്ലിം ലീഗിന് ശേഷം കേരള കോൺഗ്രസ് ജോസഫ് വിഭാഗം മന്ത്രിമാരുടെ എണ്ണത്തിൽ അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു. കേരള കോൺഗ്രസ് രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെടുമെന്ന് പിജെ ജോസഫ് അറിയിച്ചു. ഇക്കാര്യം ആവശ്യപ്പെടാനായി.പി ജെ ജോസഫ് കളത്തിൽ ഇറങ്ങുകയാണ്.
നേതാക്കളുടെ സാന്നിധ്യം ആവശ്യമുള്ളത് കൊണ്ട് തിരുവനന്തപുരത്തേക്ക് പോകുകയാണെന്ന് തൊടുപുഴയിൽ മാധ്യമങ്ങളെ അറിയിച്ചു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ പിന്തുണയ്ക്കുമെന്ന് അഭിപ്രായം ചോദിച്ചാൽ പറയും. ഇപ്പോൾ അത് പറയുവാൻ കഴിയുകയില്ലെന്നും പി ജെ ജോസഫ് തൊടുപുഴയിൽ പറഞ്ഞു.

രണ്ട് മന്ത്രിസ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും കേരള കോൺഗ്രസ് ആവശ്യപ്പെടും എന്നാണ് വ്യക്തമാക്കുന്നത്. അങ്ങനെയെങ്കിൽ മോൻഡ് ജോസഫിന് പുറമേ ആരാകും കേരള കോൺഗ്രസിൽ രണ്ടാം മന്ത്രി എന്ന ചോദ്യവും ഉയരുന്നു. അതേസമയം രണ്ട് മന്ത്രിസ്ഥാനം കോൺഗ്രസ് നൽകുമോ എന്നതും കണ്ടറിയണം.

Share This Article