കോൺഗ്രസ് നിയമസഭാ കക്ഷിയോഗം അല്പസമയത്തിനകം; നേതാക്കന്മാർ കൂട്ടത്തോടെ കെപിസിസിയിൽ

insight kerala

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിർണായക നിയമസഭാ കക്ഷി യോഗം അല്പസമയത്തിനുള്ളിൽ കെപിസിസിയിൽ ആരംഭിക്കും. നിയുക്ത കോൺഗ്രസ് എംഎൽഎമാർ എല്ലാവരും ഇന്ദിരാഭവനിൽ എത്തിയിട്ടുണ്ട്. ആദ്യം എംഎൽഎമാരെ ഒരുമിച്ചുകാണാനാണ് നിരീക്ഷകർ തീരുമാനിച്ചിരിക്കുന്നത്. അതിനുശേഷം എംഎൽഎമാരെ തനിയെ കാണും. അതോടൊപ്പം ഘടകക്ഷി നേതാക്കളുമായും കേന്ദ്ര നിരീക്ഷകർ കൂടിക്കാഴ്ച നടത്തും. കടകക്ഷികളുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷം തന്നെയാകും മുഖ്യമന്ത്രി ആര് എന്നതിലെ ഒറ്റ പേരിലേക്ക് എത്തിച്ചേരുക.

ഇതിനിടെ കരുക്കളും സമ്മർദ്ദ തന്ത്രങ്ങളും ശക്തമാക്കി സതീശ പക്ഷവും കെ സി പക്ഷവും ചെന്നിത്തല പക്ഷവും രംഗത്തുണ്ട്. ഘടകകക്ഷികൾക്ക് കൂടുതൽ മന്ത്രിസ്ഥാനവും മറ്റു പ്രധാന ചുമതലകളും വാഗ്ദാനം ചെയ്ത് അവരെ ഒപ്പം നിർത്താൻ മൂന്നു നേതാക്കന്മാരും ചരടുവലികൾ ആരംഭിച്ചുകഴിഞ്ഞു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

Share This Article