മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചഭിനയിച്ച ബിഗ് ബജറ്റ് ചിത്രം ‘പേട്രിയറ്റി’ന്റെ വ്യാജ പതിപ്പുകള്‍ ഓണ്‍ലൈൻ വെബ്‌സൈറ്റുകളിലും സാമൂഹിക മാധ്യമ അക്കൗണ്ടുകളിലും വ്യാപകമാകുന്നതായി പരാതി. നിര്‍മാതാവ് ആന്റോ ജോസഫിന്റെ പരാതിയില്‍ കൊച്ചി സിറ്റി സൈബര്‍ ക്രൈം പൊലീസ് കേസെടുത്തു. പകര്‍പ്പവകാശ ലംഘന നിയമത്തിന്റെ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
മെയ് ഒന്നിനാണ് ആഗോളവ്യാപകമായി തിയറ്ററുകളിൽ റിലീസ് ചെയ്‌തത്. അനധികൃതമായി റെക്കോഡ് ചെയ്‌ത സിനിമ രണ്ട് മുതൽ അഞ്ചു വരെയുള്ള തീയതികളില്‍ ഓണ്‍ലൈനിലൂടെ പ്രചരിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ സൈബര്‍ ക്രൈം പൊലീസ് അന്വേഷണം ആരംഭിച്ചു.
‘പേട്രിയറ്റി’ന്റെ വ്യാജ പതിപ്പുകള്‍; സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു
