കമ്പം പടക്ക നിർമ്മാണശാലയിൽ തീപിടിത്തത്തിൽ രണ്ട് മരണം

insight kerala

തമിഴ്‌നാട് കമ്പം കാട്ടുപള്ളിവാസലിൽ പടക്ക നിർമ്മാണശാലയിലുണ്ടായ തീപിടിത്തത്തിൽ രണ്ടുപേർ മരിച്ചു. കമ്പം സ്വദേശികളായ സൂര്യ, ദീനദയാലൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മറ്റു രണ്ടുപേരെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
ഇന്ന് ഉച്ചയോടെയാണ് കാട്ടുപള്ളിവാസലിലെ പടക്ക നിർമ്മാണ ശാലയിൽ ഉഗ്രസ്ഫോടനത്തോടെ തീപിടിത്തമുണ്ടായത്. അഗ്നിശമന സേനയുടെ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share This Article