പാലക്കാട് : ചെർപ്പുളശ്ശേരിവെള്ളിനേഴിയിൽ അങ്കൺവാടി വർക്കർക്ക് പാമ്പ് കടിയേറ്റു , ഏഴാം വാർഡ് കോരഞ്ചിറ അങ്കൺവാടി വർക്കർ കളത്തിൽ തൊടി 57 വയസുള്ള വിശാലക്കാണ് പാമ്പ് കടിയേറ്റത് , അങ്കൺവാടിയുടെ മുൻവശം പുല്ലുപിടിച്ചു കിടന്ന ഭാഗം അടിച്ചു വൃത്തിയാക്കുമ്പോൾ ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം , കുഴിമണലി ഇനത്തിൽ പെട്ട പാമ്പാണ് കൈ വിരലിൽ കടിച്ചത്, നാട്ടുകാരെത്തി ഉടൻ തന്നെ വിശാലയെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു , പാമ്പിനെയും പിടികൂടിയിട്ടുണ്ട് , ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്
