പത്തനംതിട്ടയിൽ ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം

insight kerala

പത്തനംതിട്ട കുമ്പഴിയിൽ ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം.
വടശ്ശേരിക്കര സ്വദേശികളായ ഓട്ടോ ഡ്രൈവർ 64 കാരൻ ഫിലിപ്പ് D. P, ബന്ധുവായ 55കാരി ജിൻസി സാലി എന്നിവരാണ് മരിച്ചത്.
കുമ്പഴ ഫെഡറൽ ബാങ്കിന് സമീപമാണ് അപകടമുണ്ടായത്. ഇരുവരെയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Share This Article