സംസ്ഥാനത്ത് ചൂട് കൂടിയതോടെ ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന നടത്തി ആരോഗ്യ വകുപ്പ്.
3641 പരിശോധനകളാണ് നടത്തിയത്. വീഴ്ച കണ്ടെത്തിയ 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നൽകി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
സുരക്ഷിതമായ കുടിവെള്ളവും ഭക്ഷണവും ഉറപ്പ് വരുത്തുന്നതിൻ്റെ ഭാഗമായാണ് ആരോഗ്യ വകുപ്പ് പ്രത്യേക പരിശോധന നടത്തിത് .
മാര്‍ച്ച് 1 മുതല്‍ നടത്തിയ 3641 പരിശോധനകളിൽ 510 സ്ഥാപനങ്ങളൾക്ക് നോട്ടീസ് നൽകി. ജ്യൂസ്, കൂള്‍ ഡ്രിംഗ്‌സ്, സോഫ്റ്റ് ഡ്രിംഗ്‌സ് എന്നിവയുടെ 506 സര്‍വൈലന്‍സ് സാമ്പിളുകളും കുടിവെള്ളം, കുപ്പിവെള്ളം എന്നിവയുടെ 118 സാമ്പിളുകളും 36 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 2 സബ് സ്റ്റാന്റേര്‍ഡ് സാമ്പിളുകളും ശേഖരിച്ചു. ജില്ലകളില്‍ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡുകളാണ് പരിശോധന നടത്തുന്നത്.
അംഗീകൃതമല്ലാത്തതും വ്യാജവുമായ കുപ്പിവെള്ളം വിറ്റാല്‍ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കും. ഉപഭോക്താക്കൾ പ്ലാസ്റ്റിക് ബോട്ടിലിന്റെ സീല്‍ പൊട്ടിച്ചിട്ടില്ല എന്നും ഉറപ്പ് വരുത്തണം. വലിയ കാനുകളില്‍ വരുന്ന കുടിവെള്ളത്തിനും സീല്‍ ഉള്ളതാണെന്ന് ഉറപ്പു വരുത്തണം. കുടിവെള്ളം, മറ്റ് ശീതള പാനീയങ്ങള്‍ നിറച്ച പ്ലാസ്റ്റിക് കുപ്പികള്‍ എന്നിവ വെയിലേല്‍ക്കുന്ന രീതിയില്‍ കടകളില്‍ തൂക്കിയിടാനോ വെയിലേല്‍ക്കുന്ന രീതിയില്‍ വാഹനങ്ങളില്‍ വിതരണത്തിനായി കൊണ്ട് പോകാനോ പാടില്ലെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
