വിഷു ദിനത്തിൽ കൊച്ചി പള്ളുരുത്തിയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

insight kerala

വിഷു ദിനത്തിൽ കൊച്ചി പള്ളുരുത്തിയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. എക്സ്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് മലപ്പുറം പെരിന്തൽമണ്ണ സ്വദേശി സുഹൈൽ റാഷിദ് പിടിയിലായത്. ഇയാൾ സഞ്ചരിച്ചിരുന്ന കാറിൽ നിന്നും, താമസിച്ചിരുന്ന മുറിയിൽ നിന്നുമായി
142 ഗ്രാം MDMA, 4 ഗ്രാം ഹാഷിഷ്
ഓയിൽ എന്നിവ എക്സൈസ് പിടികൂടി. പ്രതി കൊച്ചിയിലേക്ക് ലഹരി എത്തിക്കുന്ന പ്രധാനിയാണ്. ലഹരിമരുന്ന് വിൽക്കുന്നതിനായി ഉപയോഗിച്ചിരുന്ന ഡിജിറ്റൽ ത്രാസ് അടക്കം പിടിച്ചെടുത്തിട്ടുണ്ട്.

Share This Article