ഡിജെ മ്യൂസിക്കിൻ്റെ ഉച്ചത്തിലുള്ള ശബ്ദം; 20 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചതായി ആരോപണം; പരാതിയിൽ കേസെടുത്ത് പൊലീസ്

insight kerala

യുപി : ഡിജെ മ്യൂസിക്കിന്റെ ഉച്ചത്തിലുള്ള ശബ്ദത്തിൽ 20 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചതായി ബന്ധുക്കളുടെ ആരോപണം. ഉത്തർപ്രദേശിൽ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ ഡിജെ മ്യൂസിക് അത്യുച്ചത്തിൽ മുഴക്കിയതിനെത്തുടർന്ന് 20 ദിവസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചതായി പരാതി. ബല്ലിയ ജില്ലയിലെ മുഡിയാരി ഗ്രാമത്തിലാണ് സംഭവം.

അമ്മയ്ക്കൊപ്പം വീട്ടിൽ ഉറങ്ങുകയായിരുന്നു കുഞ്ഞ്. വീടിന് മുന്നിൽ ഡിജെ വാഹനം നിർത്തി ഉച്ചത്തിൽ സംഗീതം മുഴക്കുകയായിരുന്നു. ശബ്ദം കുറയ്ക്കണമെന്നും വാഹനം മാറ്റണമെന്നും കുടുംബം പലതവണ ആവശ്യപ്പെട്ടെങ്കിലും സംഘം തയ്യാറായില്ലെന്നാണ് ആരോപണം. പിന്നാലെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

സംഭവത്തിൽ പൊലീസ് കേസെടുത്ത് ഡിജെ ഉപകരണങ്ങൾ പിടിച്ചെടുത്തു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ഡിജെ ശബ്ദമാണോ മരണത്തിന് കാരണമെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

Share This Article