ഏറ്റവും മികച്ച പോളിങ് ശതമാനത്തിൽ മികച്ച വിജയ പ്രതീക്ഷയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിദേശത്ത് നിന്നുള്ള ആളുകൾ കൂടി വന്നിരുന്നെങ്കിൽ കൂടുതൽ വർദ്ധിക്കുമായിരുന്നു. യുഡിഎഫ് നന്നായി വർക്ക് ചെയ്തു. കഴിഞ്ഞ 30 വർഷത്തിനിടെ കണ്ട ഏറ്റവും മികച്ച പ്രവർത്തനം.ദളിത് സംഘടനകൾ , പിന്നോക്ക വിഭാഗം എന്നവരൊക്കെ യുഡിഎഫിനെ പിന്തുണച്ചിട്ടുണ്ട്.” വി ഡി സതീശൻ വ്യക്തമാക്കി
“എൻ്റെ ആത്മവിശ്വാസത്തിന് ഒരു രാഷ്ട്രീയമായ അടിത്തറയുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ഉണ്ടായ വിജയം, പ്രവർത്തനം , സംഘടനാ ശക്തി എന്നിവയൊക്കെയാണ് ആത്മവിശ്വാസം. ഡീൽ പ്രവർത്തകർ പൊളിച്ചിട്ടുണ്ട്. എറണാകുളം , പത്തനംതിട്ട ഇടുക്കി , മലപ്പുറം , വയനാട് ജില്ലകളിൽ ഒരു ക്ലീൻ സ്വീപ്പ് ഉണ്ടാകും. സർക്കാരിനെതിരായ വികാരമുണ്ട്. യുഡിഎഫ് ഒരു ബദൽ ആണെന്ന ചിന്ത ഉണ്ടായിട്ടുണ്ട്. എൽഡിഎഫിന് വനിതാ മുഖ്യമന്ത്രിയെ കുറിച്ചും യുവ മുഖ്യമന്ത്രിയെക്കുറിച്ചും ഒക്കെ പറയാം.
കാരണം അധികാരത്തിൽ വരില്ലല്ലോ. സർക്കാറിന്റെ പണമെടുത്താണ് എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണം നയിച്ചത്”.
“കുന്നത്തുനാട്ടിൽ 20 -20 പരിതാപകരമായ അവസ്ഥയിൽ ആയിരിക്കും. എൻഡിഎയിൽ പോയതോടെ 75% ത്തോളം ആളുകൾ യുഡിഎഫിലേക്ക് വന്നു. കുന്നത്ത്നാട്ടിൽ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കും. വയനാട് ഫണ്ട് തെരഞ്ഞെടുപ്പ് ചർച്ച ആക്കാൻ സിപിഎം ശ്രമിച്ചു. പക്ഷേ അത് ചർച്ച ആയതു സിപിഎം പ്രവർത്തകർക്ക് ഇടയിലാണ്. രക്തസാക്ഷി ഫണ്ട് തട്ടിപ്പും സ്വർണകൊള്ളയുമാണ് ചർച്ചയായത്.” പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

