പാലക്കാട് നിയോജകമണ്ഡലത്തിൽ ബിജെപി പ്രവർത്തകർ പണമൊഴുക്കി എങ്ങനെയെങ്കിലും വിജയിക്കാൻ കഴിയുമോ എന്ന് നോക്കുന്നതായി രാഹുൽ മാങ്കൂട്ടത്തിൽ. ശോഭാ സുരേന്ദ്രൻ്റെ കൂടെ വരുന്നയാൾ വീട് കയറി പണം നൽകുന്നു.കള്ളം പിടികൂടിയ ആളോട് നിന്റെ മുഖം അടിച്ചു തിരിക്കുമെന്ന് ശോഭാ സുരേന്ദ്രൻ പറയുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. എന്ത് ചെയ്താലും പാലക്കാട് മതേതര ചേരിക്കെ വിജയിക്കാൻ കഴിയൂവെന്നും വർഗീയ ശക്തികൾക്ക് എത്ര പണം ഒഴുക്കിയാലും വിജയിക്കാൻ കഴിയില്ല എന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
