പാലക്കാട് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം നൽകുന്നുവെന്ന് ആരോപണം. പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്. കണ്ണാടി മേഖലയിൽ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കോൺഗ്രസ് ആണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. കണ്ണാടി പഞ്ചായത്തിലെ തിരുവാ കുറിശ്ശിയിൽ ഒരു വോട്ടർക്ക് ബിജെപി പ്രവർത്തകർ പണം നൽകുന്നതിൻ്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ സാന്നിധ്യത്തിലാണ് പണം വിതരണം ചെയ്തതെന്ന് കോൺഗ്രസ് ആരോപിച്ചു.
തിരുവാക്കുറിശ്ശിയിലെ ഒരു വീട്ടിൽ ഒരു വൃദ്ധയ്ക്ക് പണം നൽകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രദേശത്ത് ഒരു മരണവീട് സന്ദർശിക്കാനാണ് ശോഭാ സുരേന്ദ്രനും പ്രവർത്തകരും എത്തിയത്.
