നെഹ്‌റു കോളേജിൽ വോട്ട് ചോദിക്കാനെത്തിയ സന്ദീപ് വാര്യർക്ക് നേരെ ആക്രമണം

insight kerala

കാസര്‍കോട്| കാഞ്ഞങ്ങാട് നെഹ്‌റു കോളജില്‍ വോട്ട് ചോദിക്കാനെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി സന്ദീപ് വാര്യരെ ആക്രമിച്ചതായി പരാതി. വോട്ട് ചോദിക്കാന്‍ കോളേജില്‍ എത്തിയപ്പോള്‍ തടയുകയും പിടിച്ച് തള്ളുകയും ചെയ്തു വെന്ന് സന്ദീപ് വാര്യര്‍ ആരോപിച്ചു. തന്റെ കൂടെയുള്ള പ്രവര്‍ത്തകരെയും മര്‍ദിച്ചുവെന്നും പിന്നില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരാണെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു. സംഭവത്തില്‍ സന്ദീപ് വാര്യര്‍ അടക്കം അഞ്ചുപേരെ തൃക്കരിപ്പുരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആക്രമണത്തിൽ പ്രതികരണവുമായി സന്ദീപ് വാര്യർ രംഗത്തുവന്നു. പരാജയം മുന്നിൽ കണ്ടുള്ള പരിഭ്രാന്തിയാണ് ഇന്ന് കണ്ടത്. ക്യാമ്പസ് ചെങ്കോട്ടയാണ് എന്ന് പറഞ്ഞായിരുന്നു ആക്രമണം.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

വിദ്യാർത്ഥികളെ ഞാൻ കാണരുത് എന്ന ഉദ്ദേശത്തോട് കൂടിയാണ് എസ്എഫ്ഐ ആക്രമണം. തൃക്കരിപ്പൂരിൽ ഫാസിസ്റ്റ് നടപടിയാണ് എൽഡിഎഫിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്. തൃക്കരിപ്പൂരിൽ എല്ലാവർക്കും പ്രവർത്തിക്കാൻ സ്വാതന്ത്ര്യം വേണം.

വ്യപകമായി കള്ളവോട്ടിനും കോപ്പുകൂട്ടുന്നുണ്ട്. രമേഷ് പിഷാരടിയെ തടഞ്ഞത് മൂത്ത ഫാസിസ്റ്റ് ആണെങ്കിൽ തന്നെ തടഞ്ഞത് ഇളയ ഫാസിസ്റ്റാണെന്നും സന്ദീപ് വാര്യർ വിമർശിച്ചു. വോട്ട് ചോദിക്കാനായി കോളേജ് കാമ്പസിൽ പ്രവേശിച്ച സന്ദീപിനെ തടയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നവെന്നാണ് ആരോപണം.

സംഭവത്തിൽ സന്ദീപ് വാര്യർ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. എല്ലാവരെയും തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തന്റെ കൂടെയുണ്ടായിരുന്ന പ്രവർത്തകരെ ക്രൂരമായി മർദിച്ചുവെന്നും ഇതിന് പിന്നിൽ എസ്എഫ്ഐ പ്രവർത്തകരാണെന്നും സന്ദീപ് വാര്യർ ആരോപിച്ചു.

Share This Article