കെ കെ രമയ്ക്ക് തിരഞ്ഞെടുപ്പ് ചിഹ്നമായ ഫുട്ബോൾ നഷ്ടമായി; പകരം ടെലിവിഷൻ

insight kerala

കെ കെ രമയ്ക്ക് തിരഞ്ഞെടുപ്പ് ചിഹ്നമായ ഫുട്‌ബോള്‍ നഷ്ടമായി. പകരം ലഭിച്ചത് ടെലിവിഷനാണ്. കഴിഞ്ഞ തദ്ദേശ- നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഫുട്ബോൾ ചിഹ്നത്തിലാണ് ആർഎംപി സ്ഥാനാർത്ഥികൾ മത്സരിച്ചിരുന്നത്. എന്നാൽ ഇത്തവണ പട്ടികയിൽ ഫുട്ബോൾ ചിഹ്നം ഉണ്ടായിരുന്നില്ല. സംഭവത്തിന് പിന്നാലെ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് ആര്‍.എം.പിയുടെ തീരുമാനം. അതേസമയം, അഹമ്മദ് ദേവർകോവിൽ ബക്കറ്റ് ചിഹ്നത്തിലും പി വി അന്‍വര്‍ ഗ്യാസ് സിലിണ്ടര്‍ ചിഹ്നത്തിലും എ കെ ശശീന്ദ്രൻ രണ്ടില ചിഹ്നത്തിലും മത്സരിക്കും. എ.കെ.ശശീന്ദ്രന് മൂന്നു തിരഞ്ഞെടുപ്പിന് ശേഷമാണ് ക്ലോക്ക് ചിഹ്നം നഷ്ടമായത്. അഹമ്മദ് ദേവർകോവിൽ ഗ്ലാസ് ചോദിച്ചുവെങ്കിലും
കിട്ടിയത് ബക്കറ്റ് ആണ്.
കടുത്ത മത്സരം നടക്കുന്ന ബേപ്പൂരിൽ പി എ മുഹമ്മദ് റിയാസിനും പി വി അൻവറിനും അപരന്മാരും ഉണ്ട്. മുഹമ്മദ് റിയാസ് പി.സി യാണ് അപരനായി എത്തുന്നത്.

Share This Article