കാലിക്കറ്റ്’- സർവകലാശാലാ വക ഭൂമിയിൽ**സ്റ്റേഡിയത്തിന്റെ മറവിൽ   റിസോർട്ടും സ്റ്റാർഹോട്ടലും സ്ഥാപിക്കാൻ ശ്രമമെന്ന് പരാതി;*

insight kerala

അന്തർദ്ദേശീയ സ്റ്റേഡിയ നിർമ്മാണത്തിന്റെ മറവിൽ കാലിക്കറ്റ് സർവകലാശാലയുടെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഭൂമി  ‘കേരള’ യിലെ ഗ്രീൻഫീഡ് സ്റ്റേഡിയം തട്ടിപ്പിന്  സമാനമായി സ്വകാര്യ  ഏജൻസികൾക്ക്  കൈമാറാൻ നീക്കം നടക്കുന്നതായി ആക്ഷേപം.

നാഷണൽ ഹൈവേയോട്  ചേർന്നുള്ള സർവകലാശാലയുടെ 42 ഏക്കർ ഭൂമി ഫുട്ബോൾ സ്റ്റേഡിയം നിർമ്മിക്കാനെന്ന വ്യാജേന വിട്ടുനൽകാൻ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ നടത്തുന്ന ശ്രമങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി  ഗവർണർക്കും ‘കാലിക്കറ്റ്’ വിസി ക്കും  നിവേദനം  നൽകി.

500 കോടി രൂപ വിപണി വിലയുള്ള സർവ്വകലാശാല ഭൂമിയിൽ സ്റ്റേഡിയം നിർമ്മാണം ഏറ്റെടുക്കുന്നതിന് പിന്നിൽ പ്രവർത്തിക്കുന്നത്  റിയൽ എസ്റ്റേറ്റ് മാഫിയ സംഘമാ ണെന്നാണ് സമിതിയുടെ ആരോപണം.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

മന്ത്രി ഗണേഷ് കുമാർ മുൻകൈയെടുത്ത് ‘കേരള’യുടെ 37 ഏക്കർ ഭൂമി ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് വിട്ടുകൊടു ത്തതിന് സമാനമായുള്ളതാണ് ‘കാലിക്കറ്റി’ലെഭൂമി കച്ചവടം.

കേരള സർവ്വകലാശാലയുടെ ഭൂമിയിൽ പണികഴിച്ച  സ്റ്റേഡിയം  ഇപ്പോൾ പൂർണ്ണമായും സ്വകാര്യ ഏജൻസികളുടെ കൈവശമാണ്. പാട്ടതുക  ഇനത്തിൽ തന്നെ 87 കോടി രൂപ കേരള സർവ്വകലാശാലയ്ക്ക് കുടിശികയായുണ്ട്.
സമാനമായ  ഭൂമി കച്ചവടം കാലിക്കറ്റിൽ നടപ്പാക്കാനാണ് സ്പോർട്സ്  മന്ത്രി അബ്ദുൽ റഹ്മാൻ ലക്ഷ്യമിടുന്നത്.

സ്റ്റേഡിയം നിർമ്മാണവുമായി ബന്ധപ്പെട്ട പദ്ധതി രേഖയോ, കരാർ വ്യവസ്ഥകളോ  ഇതുവരെ സർവകലാശാലയ്ക്ക് ലഭ്യമായിട്ടില്ല. 700 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന  സ്റ്റേഡിയ നിർമ്മാണ പദ്ധതിക്ക് കിഫ്ബിയിൽ നിന്ന്  സർക്കാർ125 കോടി രൂപ  അനുവദിച്ചതല്ലാതെ ബാക്കി തുക എങ്ങനെ കണ്ടെത്തുമെന്നോ സ്റ്റേഡിയത്തിനൊപ്പം വരുന്ന മറ്റ് സൗകര്യങ്ങൾ എന്തൊക്കെയാണെന്നോ    വ്യക്തമല്ല.

.  ‘കേരള’യുടെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നിലവിൽ സിനിമാ തിയേറ്ററുകൾ,  വിവാഹ മണ്ഡപങ്ങൾ, കോൺഫറൻസ് ഹാളുകൾ റെസ്റ്റോറന്റുകൾ, ബാറുകൾ, ഐടി കമ്പനികൾ എന്നിവ ചില സ്വകാര്യ വ്യക്തികളുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുകയാണ്.
സമാന രീതിയിൽ കാലിക്കറ്റ് സർവകലാശാലാ ഭൂമിയിലും ബാറുകളും വൻകിട ഹോട്ടലുകളും ഉൾപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ നിർമ്മിക്കാനാണ് സ്വകാര്യ ഏജൻസികൾ  ലക്ഷ്യമിടുന്നത്.

സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് മുൻപ് ഇതിനായുള്ള കരാറുകളിൽ  ഒപ്പുവയ്ക്കാനാണ് സ്പോർട്ട്സ് മന്ത്രിയുടെ ശ്രമം.

സർവകലാശാലയ്ക്ക് സ്വന്തമായി സ്റ്റേഡിയവും മികച്ച കായിക സൗകര്യങ്ങളുമു ള്ളപ്പോൾ പുതിയൊരു സ്റ്റേഡിയത്തിന്റെ പേരിൽ ഭൂമി വിട്ടുനൽകുന്നത്  സർവകലാശാലയുടെ ഭാവി വികസനത്തെ ദോഷകരമായി  ബാധിക്കുമെന്നും സ്റ്റേഡിയത്തിന്റെ പേരിലുള്ള ഭൂമി കച്ചവടം  തടയണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്കും വിസിക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു

Share This Article