കോട്ടയം കടുത്തുരുത്തിയിൽ
150 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പോലീസിന്റെ പിടിയിലായി.
കോട്ടയം സംക്രാന്തി സ്വദേശികളായ ആൽബിൻ ബാബു, നാദിർഷ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.വില്പനക്കായി ബാഗ്ലൂരിൽ നിന്നും കാറിൽ കോട്ടയത്തേക്ക് കടത്തി കൊണ്ടു വരുന്ന വഴിയാണ് ഇവർ പിടിയിലാകുന്നത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കടുത്തുരുത്തിയിൽ വച്ച് പോലീസും, എസ്പിയുടെ ഡാൻസാഫ് ടീമും ചേർന്ന് സഹസികമായി പ്രതികളെ പിടികൂടുകയായിരുന്നു.പിടിയിലായ രണ്ടു പേരും ലഹരി കടത്തുമായി ബന്ധപ്പെട്ട് നിരവധി കേസുകളിൽ പ്രതികളാണ്.
കോട്ടയത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ
