മറ്റന്നാൾ ഓട്ടോ -ടാക്സി സംസ്ഥാന വ്യാപക പണിമുടക്ക്

insight kerala

ഓട്ടോ ടാക്‌സി ചാർജ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് നവംബർ 12 ന് ഓട്ടോ ടാക്സി തൊഴിലാളികൾ സംസ്ഥാന വ്യാപകമായി പണിമുടക്കും.

ചാർജ് 50 രൂപയാക്കണമെന്നാവശ്യപ്പെട്ട് ഓട്ടോ ടാക്സി സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിലാണ് സമരം. നാല് വർഷത്തിന് ശേഷവും നിരക്ക് വർദ്ധിപ്പിക്കാത്തതും ഇൻഷുറൻസ്, നികുതി, വാഹന പരിശോധന ഫീസ് എന്നിവ ഉയർന്നതും തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയതായി ഭാരവാഹികൾ വ്യക്തമാക്കി.

സമര പ്രഖ്യാപനത്തിൽ നിന്ന് ചില സംഘടനകൾ പിന്മാറിയതായി ആരോപണമുണ്ടെങ്കിലും ബി.എം.എസ് അടക്കമുള്ള പ്രമുഖ യൂണിയനുകളുടെ പിന്തുണ സമരത്തിനുണ്ട്. എന്നാൽ, പൊതുജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ആശുപത്രി യാത്രകളെയും രാവിലെ 10 മണി വരെയുള്ള സ്കൂൾ കുട്ടികളുടെ സർവീസുകളെയും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രശ്ന പരിഹാരത്തിനായി സർക്കാർ ചർച്ചയ്ക്ക് തയ്യാറായാൽ പങ്കെടുക്കുമെന്നും സംയുക്ത സമരസമിതി അറിയിച്ചു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article