ട്വൻ്റി – 20 സൂപ്പർ എട്ടിലെ അവസാന മത്സരത്തിൽ ഇന്ത്യ ഇന്ന് വെസ്റ്റിൻഡീസിനെ നേരിടും

insight kerala


ട്വിന്റി -20 ലോകകപ്പിൽ ഇന്ത്യയ്ക്കിന്ന് ജീവൻ മരണ പോരാട്ടം. സൂപ്പർ എട്ടിലെ അവസാന മത്സരത്തിൽ ഇന്ത്യ ഇന്ന് വെസ്റ്റിൻഡീസിനെ നേരിടും. രാത്രി 7 മണിക്ക് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ആണ് മത്സരം. സെമിയിൽ എത്താൻ ടീം ഇന്ത്യക്ക് ജയം അനിവാര്യമാണ്. മഴ കളി മുടക്കിയാൽ റൺ റേറ്റിന്റെ അടിസ്ഥാനത്തിൽ വെസ്റ്റിൻഡീസ് സെമിയിൽ എത്തും. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ ഇന്ത്യ നിലനിർത്താനാണ് സാധ്യത. ഓപ്പണിങ്ങിൽ സഞ്ജുവും അഭിഷേകും തന്നെ ഇറങ്ങും. അതേസമയം ശ്രീലങ്കയെ തോൽപ്പിച്ചിട്ടും സെമി കാണാതെ പാക്കിസ്ഥാൻ പുറത്തായി. മികച്ച റൺ റേറ്റിന്റെ അടിസ്ഥാനത്തിൽ പാക്കിസ്ഥാനെ മറികടന്ന് ന്യൂസിലൻഡ് സെമിയിൽ എത്തി. ഗ്രൂപ്പ് രണ്ടിൽനിന്ന് ന്യൂസിലൻഡിനെ കൂടാതെ ഇംഗ്ലണ്ട് സെമിയിൽ എത്തിയിട്ടുണ്ട്. ഗ്രൂപ്പ് ഒന്നിൽ ദക്ഷിണാഫ്രിക്ക മാത്രമാണ് സെമി ഉറപ്പാക്കിയത്.

Share This Article