സ്ഥാനാര്‍ത്ഥി ചർച്ചകൾക്കായി പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും ഡൽഹിയിൽ

insight kerala

ആദ്യഘട്ട സ്ഥാനാര്‍ത്ഥി ചർച്ചകൾക്കായി പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും ഇന്ന് ഡൽഹിയിൽ. മധുസൂദന്‍ മിസ്ത്രി അധ്യക്ഷനായ സ്ക്രീനിങ് കമ്മിറ്റിയുമായി സമിതിയുമായി വിഡി സതീശനും, സണ്ണി ജോസഫും ചര്‍ച്ച നടത്തും. ആദ്യം പ്രഖ്യാപിക്കാനുള്ള നാല്‍പത് സീറ്റിലെങ്കിലും അന്തിമ ധാരണയിൽ എത്താനാണ് ശ്രമം. പാലക്കാടും തൃപ്പൂണിത്തുറയും ഒഴിച്ചുള്ള സിറ്റിംഗ് മണ്ഡലങ്ങള്‍, ധാരണയായ മറ്റ് മണ്ഡലങ്ങള്‍, സംവരണ മണ്ഡലങ്ങള്‍ എന്നിവയില്‍ തീരുമാനമായേക്കും. അടുത്തയാഴ്ച കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ചേര്‍ന്ന് പട്ടികക്ക് അന്തിമ അംഗീകാരം നല്‍കും. അതേസമയം തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനനുസരിച്ചാകും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാവുക..

Share This Article