തിരുവനന്തപുരം : ഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചു. യാത്രാനിരക്ക് വർധിപ്പിക്കാൻ തത്വത്തിൽ തീരുമാനമായി. ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. നിരക്ക് വർദ്ധിപ്പിക്കുനമെന്ന് മന്ത്രി അറിയിച്ചു. നിരക്ക് വർധനയെക്കുറിച്ച് പഠിക്കാൻ കമ്മീഷനെ വയ്ക്കും.
മിനിമം യാത്രാ നിരക്ക് 50 രൂപയാക്കി ഉയർത്തണമെന്നാണ് സംയുക്ത ട്രേഡ് യൂണിയൻ ആവശ്യപ്പെട്ടത്. ഇന്ധന വിലവർധനവും ഇൻഷുറൻസ് പ്രീമിയവും നിരവധി തവണ ഉയർന്നിട്ടും യാത്രാനിരക്ക് മാത്രം ഉയർന്നിട്ടില്ല എന്നാണ് തൊഴിലാളികളുടെ പ്രധാന പരാതി.

