നവ കേരള സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം ഹൈക്കോടതി റദ്ദാക്കി

insight kerala

കൊച്ചി: സര്‍ക്കാരിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. നവ കേരള സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം റദ്ദാക്കി. രാഷ്ട്രീയ കാമ്പയിനുകളുടെ മറവില്‍ സര്‍വേ പാടില്ലെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. സാമ്പത്തിക നിയമത്തിന്റെ വ്യതിചലനമെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

സര്‍വേയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ വിശദീകരണങ്ങളില്‍ തൃപ്തി വരാത്ത കോടതി, സര്‍വേയുടെ ഫണ്ട് വിനിയോഗത്തില്‍ കടുത്ത സംശയം പ്രകടിപ്പിച്ചിരുന്നു.

തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് എല്‍ഡിഎഫിന്റെ പ്രകടനപത്രിക തയ്യാറാക്കാന്‍ സര്‍ക്കാര്‍ ഖജനാവിലെ പണമെടുത്ത് പാര്‍ട്ടി കേഡര്‍മാരെ ഇറക്കി സര്‍വേ നടത്തുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിന് പിന്നാലെയാണ് കോടതിയുടെ ഈ നിര്‍ണ്ണായക തീരുമാനം സര്‍വേയുടെ ഫണ്ട് സംബന്ധിച്ച കൃത്യമായ രേഖകള്‍ ഹാജരാക്കാന്‍ ഉത്തരവിട്ട കോടതി, എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാരിനോട് കര്‍ശനമായി ആവശ്യപ്പെട്ടിരുന്നു. ഇത് കൂടി പരിഗണിച്ചാണ് തീരുമാനം.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

നേരത്തെ ജനങ്ങളുടെ ആവശ്യങ്ങളറിയാന്‍ സര്‍വേ നടത്തുന്നതില്‍ തെറ്റില്ലെന്ന് കോടതി നിരീക്ഷിച്ചുവെങ്കിലും, ഈ സര്‍വേയുടെ മറവില്‍ നടക്കുന്നത് രാഷ്ട്രീയ നീക്കങ്ങളാണോ എന്ന സംശയമാണ് കോടതി ഉയര്‍ത്തിയത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ ശരിവെക്കുന്ന തരത്തിലാണ് കോടതിയുടെ മുന്‍ ചോദ്യങ്ങള്‍. എല്‍ഡിഎഫ് പ്രകടനപത്രികയ്ക്കായി വിവരശേഖരണം നടത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന ഹര്‍ജിയിലെ വാദം ഗൗരവത്തോടെയാണ് കോടതി കാണ്ടത്. ഈ സാഹചര്യത്തിലാണ് സര്‍വ്വേ റദ്ദാക്കിയത്.

Share This Article