13 വയസ്സുമുതല്‍ പീഡനത്തിന് ഇരയായെന്ന് 17 കാരി; പത്തനംതിട്ടയില്‍ 4 പേര്‍ കസ്റ്റഡിയിൽ

insight kerala

പത്തനംതിട്ട: 13 വയസ് മുതല്‍ പീഡനത്തിന് ഇരയായെന്ന 17 കാരിയുടെ വെളിപ്പെടുത്തലിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. പെൺകുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പുളിക്കീഴ് പൊലീസ് രണ്ട് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു. സംഭവത്തില്‍ നാലുപേരെ കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം കൗൺസിലിംഗിനിടെയാണ് പീഡന വിവരം പുറത്തുവന്നത്.
പെൺകുട്ടിയുടെ മൊഴിയെതുടർന്ന്
അതുല്‍, വിഷ്ണു, ആദര്‍ശ് എന്നിവരെ ഒരു കേസിലും, ചങ്ങനാശ്ശേരി സ്വദേശിയായ സൂരജിനെ മറ്റൊരു കേസിലുമാണ് കസ്റ്റഡിയിലെടുത്തത്.

Share This Article